Advertisement

മലപ്പുറത്തെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം; നേതൃത്വം നൽകിയ മൂത്തേടം മേഖല സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കി

June 22, 2020
1 minute Read
dyfi threatening rally update

നിലമ്പൂർ മൂത്തേടത്തെ ഡിവൈഎഫ്ഐയുടെ കൊലവിളി പ്രകടനത്തെ വിമർശിച്ച് എൽഡിഎഫ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. പ്രകടനത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ മൂത്തേടം മേഖല സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കി.

Read Also: മലപ്പുറം നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം

നിലമ്പുർ മൂത്തേടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രകടനം പാർട്ടി നിലപാടല്ലെന്നു പറഞ്ഞ എൽഡിഎഫ് കൺവീനർ, പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നും, സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്നും നിർദ്ദേശിച്ചു.

പ്രകടനത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ മൂത്തേടം മേഖല സെക്രട്ടറിക്കെതിരെ ജില്ലാ കമ്മറ്റി നടപടി സ്വീകരിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷഫീക് പി കെ യെ എല്ലാ സംഘടനാ ചുമതകളിൽ നിന്നും നീക്കിയാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രാദേശിക നേതാക്കൾക്കെതിരെയും സംഘടനാ തല നടപടി എടുക്കാനാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംഭവത്തിൽ കേസ് എടുത്ത് പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.

Read Also: നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പാർട്ടി പുറത്താക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

കണ്ണൂരിൽ ഷുക്കൂറിനെ കൊന്നതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം. ഷുക്കൂരിനെ കൊന്ന അരിവാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു ജാഥ. 18ആം തിയതി മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തർക്കമാണ് ഇത്തരത്തിൽ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ ജാഥയിലേക്ക് നയിച്ചത്. വാട്സപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്. മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ നേരത്തെ കണ്ണൂരിൽ കൊല്ലപ്പെട്ടിരുന്നു. ഇതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം.

Story Highlights: dyfi threatening rally update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top