നാലു വര്‍ഷ ഓണേഴ്‌സ് കോഴ്‌സുകള്‍ നിലവിലെ കോഴ്‌സുകളെ ബാധിക്കില്ല: മന്ത്രി കെടി ജലീല്‍

kt jaleel

നാലു വര്‍ഷ ഓണേഴ്‌സ് കോഴ്‌സുകള്‍ നിലവിലെ കോഴ്‌സുകളെ ബാധിക്കില്ലെന്ന് മന്ത്രി കെടി ജലീല്‍. നിലവിലുള്ള മൂന്നുവര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ തുടരും. ന്യൂ ജെന്‍ കോഴ്‌സുകള്‍ ആരംഭിച്ചാല്‍ അന്യ സംസ്ഥാനത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് ഇല്ലാതാവുമെന്നും മന്ത്രി വ്യക്തമാക്കി.

200 പുതിയ കോഴ്‌സുകള്‍ സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ 1000 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടും. കാലിക്കറ്റ് വിസി നിയമനത്തില്‍ വിദഗ്ദ സമിതി ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

 

Story Highlights: Four year honors course will not affect current courses: Minister KT Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top