കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നയാൾക്ക് മദ്യം എത്തിച്ച് നൽകി; കേസ്

മലപ്പുറത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മദ്യം എത്തിച്ച് നൽകി. കോട്ടക്കലിലെ സർക്കാർ കൊവിഡ് കെയർ സെന്ററിലാണ് സംഭവം. വിദേശത്ത് നിന്ന് വന്ന നീരീക്ഷണത്തിൽ കഴിയുന്ന ആൾക്കാണ് മദ്യം എത്തിച്ച് നൽകിയത്. സംഭവത്തിൽ കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു.
താനൂർ സ്വദേശിയായ പ്രസാദിനെതിരെയാണ് കൊവിഡ് കെയർ സെന്റർ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. പ്രസാദിന്റെ സുഹൃത്തായ വ്യക്തി കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ഇയാൾക്കാണ് പ്രസാദ് മദ്യം എത്തിച്ചു കൊടുത്തതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും കൂടി കടത്തി വിടാനായിരുന്നു ശ്രമം. എപ്പിഡമിക്ക് അകറ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Story highlights- covid 19, quarantine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here