പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു

അഭിനേതാവും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ചായിരുന്നു മരണം.
25ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾ സംഗീതനാടകങ്ങൾ ചെയ്തിരുന്നു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, ഒരാൾകൂടി കള്ളനായി, മുതലാളി, വിരുതൻ ശങ്കു തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. 95-ാം വയസിൽ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം പാടിയിരുന്നു. പ്രസന്ന എന്ന സിനിമയിൽ ആയിരുന്നു ആദ്യമായി മുഖം കാണിച്ചത്. അതിൽ പാടുകയും ചെയ്തു.
Read Also: പുരി രഥയാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സുപ്രിംകോടതി
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മായ, സമത്വം, സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്മ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. മിശിഹാ ചരിത്രം എന്ന പി ജെ ചെറിയാന്റെ നാടകത്തിൽ മഗ്ദലന മറിയം ആയി വേഷമിട്ടിരുന്നു. 1912 മാർച്ച് 29ന് ആയിരുന്നു ജനനം.
pappukutti baghavathar, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here