ചേതേശ്വർ പൂജാര അടക്കമുള്ള സൗരാഷ്ട്ര താരങ്ങൾ പരിശീലനം ആരംഭിച്ചു

ഇന്ത്യയുടെ ടെസ്റ്റ് സൂപ്പർ താരം ചേതേശ്വർ പൂജാര അടക്കമുള്ള നാല് സൗരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പരിശീലനം ആരംഭിച്ചു. കൊവിഡ് ബാധയെ തുടർന്നുണ്ടായ മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്. പൂജാരക്കൊപ്പം സൗരാഷ്ട്ര നായകൻ ജയദേവ് ഉനദ്കട്ടും പരിശീലനത്തിനിറങ്ങി. കഴിഞ്ഞ സീസണിലെ രഞ്ജി ചാമ്പ്യൻ പട്ടം ചൂടിയതിനു ശേഷം ഇതാദ്യമായാണ് സൗരാഷ്ട്ര താരങ്ങൾ കളത്തിൽ ഇറങ്ങുന്നത്. രാജ്കോട്ടിലെ പൂജാരയുടെ അക്കാദമിയിലാണ് നാല് താരങ്ങളും പരിശീലനം നടത്തുന്നത്. രാജ്യത്തെ മറ്റ് പട്ടണങ്ങൾ പരിഗണിക്കുമ്പോൾ രാജ്കോട്ടിലെ കൊവിഡ് നിരക്ക് കുറവാണ്.
Read Also: ഷദബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ ഉൾപ്പെടെ മൂന്ന് പാക് താരങ്ങൾക്ക് കൊവിഡ്
“ഇപ്പോൾ ഏതാണ്ട് 10 ദിവസമായി. ലോക്ക്ഡൗണിൽ ഫിറ്റ്നസ് നന്നാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പക്ഷേ, നെറ്റ്സിൽ പരിശീലിക്കുന്നതിനെക്കാൾ മികച്ച അനുഭവം ഇല്ല. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പരിശീലനം. ഉനദ്കട്ട് കഴിഞ്ഞ ദിവസമാണ് ഞങ്ങളോടൊപ്പം ചേർന്നത്. ഐസിസി നിരോധിച്ചതിനാൽ പന്തിൽ തുപ്പൽ പുരട്ടാതെയാണ് അദ്ദേഹം പന്തെറിയുന്നത്. 10-15 മിനിട്ട് ദൈർഘ്യമുള്ള സെഷനുകളാണ് ഞാനും പൂജാരയും ബാറ്റ് ചെയ്യുന്നത്. പിന്നീട്, സാവധാനം ദൈർഘ്യം അധികരിപ്പിക്കും. രാജ്കോട്ടിലുള്ള ചില നെറ്റ് ബൗളേഴ്സ് ഞങ്ങളെ സഹായിക്കാൻ എത്താറുണ്ട്.”- ബംഗാളിനെതിരായ രഞ്ജി ട്രോഫി ഫൈനലിൽ താരമായ അർപിത് വാസവദ പറഞ്ഞു.
അതേ സമയം, വിവിധ താരങ്ങൾക്ക് കൊവിഡ്സ്ഥി രീകരിച്ചത് ക്രിക്കറ്റ് ലോകത്ത് ആശങ്ക ഉണ്ടാക്കുകയാണ്. മൂന്ന് പാക് താരങ്ങൾക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഓൾറൗണ്ടർ ഷദബ് ഖാൻ, പേസർ ഹാരിസ് റൗഫ് എന്നിവർക്കൊപ്പം കഴിഞ്ഞ വർഷത്തെ അണ്ടർ-19 ലോകകപ്പ് കളിച്ച ബാറ്റ്സ്മാൻ ഹൈദർ അലിക്കുമാണ് രോഗബാധ. നേരത്തെ മുൻ താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷറഫെ മൊർതാസ, ബംഗ്ലാദേശ് താരം നസ്മുൽ ഇസ്ലാം എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights: saurashtra players including cheteswar pujara restarted training
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here