‘സൈക്കോ കില്ലർ’; ശ്രദ്ധേയമായി ‘ഏക’

ലോക്ക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിച്ച് ഒരുക്കിയ സൈക്കോ ത്രില്ലർ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നതാണ് അഞ്ച് മിനിട്ടിൽ ഒരുക്കിയ ഏക എന്ന കൊച്ചു ചിത്രം.

ഒരാളിൽ എങ്ങനെയാണ് മാനസിക രോഗി ഉടലെടുക്കുന്നതെന്നും അതിനോടുള്ള സമൂഹത്തിന്റെ മനോഭാവം എങ്ങനെയാണെന്നും ‘ഏക’ പറയുന്നു. ഒരു യുവാവിനേയും അയാളുടെ സഹോദരിയേയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. സഹോദരിയുടെ നരേഷനിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സിലെ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് ഏക.

തിരുവനന്തപുരത്തെ ഒരുപറ്റം യുവാക്കളാണ് ചിത്രത്തിന്റെ അണിയറക്കാർ. നാടകപ്രവർത്തകനായ സന്തോഷ് വെഞ്ഞാറമൂട്, സിനിമാ താരങ്ങൾ കൂടിയായ കണ്ണൻ നായർ, ആനന്ദ് മന്മഥൻ, ജയകൃഷ്ണൻ, മീനു എന്നിവരാണ് ഏകയിലെ കേന്ദ്രകഥാപാത്രങ്ങൾ. അനൂജ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ.

story highlights- short film, eka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top