കാസർഗോഡ് സുരങ്കയിൽ കുടുങ്ങിയ യുവാവ് മരിച്ചു

കാസർഗോഡ് പുത്തികെ കോടിമൂലയിൽ സുരങ്കയിൽ കുടുങ്ങിയ യുവാവ് മരിച്ചു. പെർള കാട്ടുകുക്ക സ്വദേശി ഹർഷിത് (24)ആണ് മരിച്ചത്. രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. സുരങ്കയിൽ മണ്ണ് വീണുണ്ടാടായ തടസം നീക്കം ചെയ്യുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. കുന്നിൻ മുകളിൽ നിന്ന് വെള്ളം ഉറവവഴി പുറത്തേക്ക് എത്തിക്കുന്നതിനാണ് സുരങ്ക ഉപയോഗിക്കുന്നത്.
Read also:കാസർഗോഡ് സുരങ്കയിൽ കുടുങ്ങി യുവാവ്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഹർഷിതും സഹായിയും ഹിറ്റാച്ചി ഓപ്പറേറ്ററും മാത്രമായിരുന്നു സംഭവ സമയം സ്ഥലത്തുണ്ടായിരുന്നത്. ഉടൻ കാസർകോടു നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ച് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഹർഷിതിന്റെ മൃതദേഹംം പുറത്തെടുത്തത്.
Story highlight: Youth death in Suranga, Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here