Advertisement

പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ച് കുട്ടികള്‍ക്കുള്‍പ്പെടെ 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

June 23, 2020
1 minute Read
PALAKKAD

പാലക്കാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്കുള്‍പ്പെടെ ഇന്ന് 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന മുതുതല പെരുമുടിയൂര്‍ സ്വദേശി, ചെന്നൈയില്‍ നിന്ന് വന്ന മാത്തൂര്‍ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും രണ്ട് മക്കളും, ചെന്നൈയില്‍ നിന്ന് വന്ന പരുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കും പിതൃ സഹോദരനും, കുവൈത്തില്‍ നിന്ന് വന്ന കുഴല്‍മന്ദം സ്വദേശി, ലക്കിടി പേരൂര്‍ സ്വദേശി, തിരുമിറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി, തൃത്താല കോടനാട് സ്വദേശി, തൃത്താല മേഴത്തൂര്‍ സ്വദേശി, തരൂര്‍ അത്തിപ്പൊറ്റ സ്വദേശി, നെല്ലായ എഴുവന്തല സ്വദേശി, ഒമാനില്‍ നിന്ന് വന്ന വല്ലപ്പുഴ സ്വദേശി, ഹൈദരാബാദില്‍ നിന്ന് വന്ന വല്ലപ്പുഴ ചൂരക്കോട് സ്വദേശി, ഖത്തറില്‍ നിന്ന് വന്ന തിരുമിറ്റക്കോട് പെരിങ്ങന്നൂര്‍ സ്വദേശി, ദോഹയില്‍ നിന്ന് വന്ന കപ്പൂര്‍ കല്ലടത്തൂര്‍ സ്വദേശികളായ അമ്മയും രണ്ടു മക്കളും, യുഎഇയില്‍ നിന്ന് വന്ന വല്ലപ്പുഴ സ്വദേശി, തൃത്താല കണ്ണനൂര്‍ സ്വദേശി, സൗദിയില്‍ നിന്ന് വന്ന തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി, മുതുതല സ്വദേശി, ഡല്‍ഹിയില്‍ നിന്ന് വന്ന പൊല്‍പ്പുള്ളി പനയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍, കസാക്കിസ്ഥാനില്‍ നിന്ന് വന്ന കുഴല്‍മന്ദം സ്വദേശി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

സമ്പര്‍ക്കത്തിലൂടെ തൃശൂരില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്പര്‍ക്കത്തിലൂടെ ആണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 181 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ഉണ്ട്.

Story Highlights: covid confirmed 27 in Palakkad district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top