തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടു പേര്‍ ഇതരസംസ്ഥാനത്തു നിന്നും വന്നതുമാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
– പാപ്പനംകോട് കൈമനം സ്വദേശിയായ 29 വയസുള്ള യുവാവ്. ജൂണ്‍ 20 ന് ദമാമില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 1942 വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയും രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ അവിടെ നിന്നും ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വാബ് പരിശോധന നടത്തുകയും CFLTC കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെതിരുന്നു. പരിശോധന ഫലം ഇന്ന് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
– പൗഡിക്കോണം വിഷ്ണുനഗര്‍ സ്വദേശിയായ 33 വയസുള്ള പുരുഷന്‍, അദ്ദേഹത്തിന്റെ ഭാര്യ (27 വയസ് ). ഇരുവരും ഡല്‍ഹിയില്‍ നിന്നും ജൂണ്‍ ഒന്‍പതിന് ട്രെയിനില്‍ ( നം 02432 ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്‌സിയില്‍ ഹോം ക്വാറന്റീനില്‍ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
– പേട്ട സ്വദേശിയായ 27 വയസുള്ള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും ഗോ എയറിന്റെ G8 7090 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു പാരിപ്പള്ളി ആശുപത്രിയിലേക്കു മാറ്റി.
Story Highlights: covid confirms four people in Thiruvananthapuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here