Advertisement

ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 19 പേര്‍ക്ക്

June 23, 2020
3 minutes Read

ആലപ്പുഴ ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ വിദേശത്തു നിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇതോടെ രോഗബാധിതരായി ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 121 ആയി. ഇന്ന് ഒരാള്‍ രോഗമുക്തി നേടി. കുവൈറ്റില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലായിരുന്ന തലവടി സ്വദേശിനിയാണ് രോഗമുക്തി നേടിയത്. ആകെ 87പേര്‍ ജില്ലയില്‍ രോഗമുക്തരായി

– ജൂണ്‍ ആറിന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്

– ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 60 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി

– ജൂണ്‍ 16 ന് ബോംബെയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി

– ജൂണ്‍ 20ന് സൗദിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ആലപ്പുഴ സ്വദേശിയായ യുവാവും മകനും

– ജൂണ്‍ 10ന് ദമാമില്‍ നിന്നും കണ്ണൂരിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 47വയസുള്ള ബുധനൂര്‍ സ്വദേശി

– ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തി എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

– ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 49 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി

– ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന വെണ്മണി സ്വദേശിനിയായ യുവതി

– ജൂണ്‍ 23 ന് മുംബൈയില്‍നിന്നും നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 51 വയസുള്ള പാണ്ടനാട് സ്വദേശിനി

– ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നും ബസ് മാര്‍ഗം പത്തനംതിട്ടയില്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി

– ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള ഭരണിക്കാവ് സ്വദേശി

– ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി എത്തി കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 48 വയസുള്ള പുന്നപ്ര സ്വദേശി

– ജൂണ്‍ 16 ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിനിയായ യുവതി

– ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കരുവാറ്റ സ്വദേശിയായ യുവാവ്

– ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി

– ജൂണ്‍ 11 ന് റിയാദില്‍ നിന്നും കണ്ണൂര്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്

– ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിയായ യുവാവ്

– ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ്‌.

Story Highlights: covid today confirmed 19 persons in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top