പൃഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെ ഹിന്ദുഐക്യവേദി

മലബാർ ലഹളയിലെ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമ പ്രഖ്യാപിച്ച സംവിധായകൻ ആഷിഖ് അബുവിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി. സംഘടനയുടെ സംസ്ഥാന അധ്യക്ഷയായ കെ പി ശശികലയാണ് സമൂഹ മാധ്യമത്തിൽ ഭീഷണിപ്പെടുത്തലുള്ള കുറിപ്പുമായി എത്തിയത്. സിനിമ ചെയ്യുന്നതിനെ ആക്ഷേപിച്ചുള്ള വരികളും പോസ്റ്റിലുണ്ട്. 1921ലെ പോലെ ഒടുങ്ങിത്തീരാൻ 2021ൽ ഹിന്ദുക്കൾ തയാറല്ല, ആഷിഖേ സംവിധാനിച്ചോളൂ, കാണാമെന്നും കുറിപ്പില്‍
കുറിപ്പ് താഴെ
2021ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ!
നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷക്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാൻ പറ്റ്വോ ?
Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകൾ
മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.
ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ, ആഷിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം!
1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല!
ആഷിഖേ സംവിധാനിച്ചോളു….. കാണാം
അതേസമയം ആഷിഖ് അബുവിന്റെ സിനിമയിൽ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. അദ്ദേഹത്തെ കുടുംബത്തെക്കൂടി വലിച്ചിഴച്ചുള്ള സൈബർ ആക്രമണമാണ് അരങ്ങേറുന്നത്. എന്നാൽ സൈബർ ആക്രമണം തന്നെയോ പൃഥ്വിരാജിനെയോ റിമയെയോ ബാധിക്കില്ലെന്നും ഒന്നിലധികം സിനിമ വരുന്നത് നല്ലതാണെന്നും ആഷിഖ് അബു ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
hindu ikyavedi, sasikala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here