Advertisement

വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്; നിലമ്പൂരില്‍ മൂന്നംഗ സംഘം പിടിയിൽ

June 23, 2020
1 minute Read
Hunting gang arrested nilambur

വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന സംഘം നിലമ്പൂരില്‍ വനം വകുപ്പിന്‍റെ പിടിയിലായി. നായാട്ടിന്‍റെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിലൂടെ പ്രചരിപ്പിച്ചാണ് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും സംഘം വിറ്റിരുന്നത്. സൈബർ കുറ്റകൃത്യത്തില്‍ വനം വകുപ്പ് എടുക്കുന്ന ആദ്യ വനം വന്യ ജീവി സംരക്ഷണ നിയമം പ്രകാരമുള്ള കേസാണ് ഇത്.

Read Also: തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

അകമ്പാടം നമ്പൂരിപ്പൊട്ടി സ്വദേശി ദേവദാസ്, മുഹമ്മദ് ആഷിഫ്, തൗസീഫ് റഹ്മാൻ എന്നിവരാണ് വനം വകുപ്പിന്‍റെ പടിയിലായത്. പരിശീലിപ്പിച്ചെടുക്കുന്ന വേട്ടനായ്ക്കൾ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അവ വിപണത്തിന് വേണ്ടി ഉപയോഗിച്ച് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും ഓൺലൈൻ വഴി വിൽക്കുകയാണ് സംഘത്തിന്‍റെ രീതി. രഹസ്യവിവരത്തെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും വേട്ട പട്ടികളെയും പിടികൂടിയിട്ടുണ്ട്

വന്യ ജീവി സംരക്ഷണ നിയമപ്രകാരവും സൈബർ നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കുറ്റകൃത്യത്തിൽ കൂടുതൽ പ്രതികൾക്ക് പങ്ക് ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.

Story Highlights: Hunting gang arrested in nilambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top