രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 15000 ത്തോളം കൊവിഡ് കേസുകൾ
ഇന്ത്യയിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14933 പോസിറ്റീവ് കേസുകളും 261 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി.
പുതിയ കേസുകളുടെ 62.54 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 9340 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 51 പേരുടെ മരണം കണക്കിൽ ചേർത്തിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ഏക ആശ്വാസം.
24 മണിക്കൂറിനിടെ 10994 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 2,48,189 ആയി. ചികിത്സയിലുള്ളവർ 178014 ആണ്. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 56.37 ശതമാനമായി ഉയർന്നു.
Story Highlights- india coronavirus positive cases crossed 4.4 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here