ഡെങ്കുവിനെ തുരത്താന്‍ ‘ തോട്ടങ്ങളിലേക്ക് നീങ്ങാം’ കൊതുക് നശീകരണ ക്യാമ്പയിന്‍

ഡെങ്കിപ്പനി സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്പയിന്‍ ഈ മാസം 25 ന് സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. തോട്ടം മേഖലകളില്‍ ഈഡിസ് കൊതുകിന്റെ വര്‍ധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് തോട്ടങ്ങളില്‍ അവയുടെ സജീവ ഉറവിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംസ്ഥാനമൊട്ടാകെയുള്ള റബര്‍, കമുക്, പൈനാപ്പിള്‍, കൊക്കോ തുടങ്ങിയ തോട്ടങ്ങളില്‍ ഈഡിസ് കൊതുകിന്റ ഉറവിടം നശിപ്പിക്കുന്നതിനായാണ് ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി തോട്ടം മേഖലയിലെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത്. ക്യാമ്പയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Story Highlights: Mosquito Eradication Campaign to Prevent Dengue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here