തൃശൂരിലെ നവവധുവിന്റെ മരണം; കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ

തൃശൂർ പെരിങ്ങോട്ട്കരയിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ. അന്തിക്കാട് സിഐ പികെ മനോജിനും എസ്ഐ കെകെ ജിനേഷിനുമാണ് സസ്പൻഷൻ. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. 6 മാസം മുൻപാണ് ശ്രുതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
നേരത്തെ, കേസ് അന്വേഷണം നടത്തിയ പൊലീസിനെതിരെ ശ്രുതിയുടെ മാതാപിതാക്കൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജനുവരി ആറിന് മരണം സംഭവിച്ച കേസിലെ അന്വേഷണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. ആദ്യ ഘട്ടത്തിൽ തന്നെ തെളിവുശേഖരണത്തിൻ്റെ കാര്യത്തിൽ അന്തിക്കാട് പൊലീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചിരുന്നു എന്നതാണ് പ്രധാന ആരോപണം. അതിൽ തന്നെ, സിഐ പികെ മനോജിനും എസ്ഐ കെകെ ജിനേഷിനും വീഴ്ച സംഭവിച്ചു എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ശ്രുതി അയച്ച അവസാന ഓഡിയോ സന്ദേശവും അത് സ്വീകരിച്ച ഫോണുമുൾപ്പെടെ പരിശോധനക്ക് വിധേയമാക്കി.
Read Also: തൃശൂർ പെരിങ്ങോട്ടകരയിൽ നവവധു മരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ശ്രുതി മരിക്കുന്നതിന് മുമ്പ് ബന്ധുവിനയച്ച അവസാന ഓഡിയോ സന്ദേശം അന്വേഷണ സംഘം പരിശോധിച്ചത്. അയച്ച സമയവും സന്ദേശം സ്വീകരിച്ച സമയവുമെല്ലാം ഒത്തുനോക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. രാത്രി 7.59ന് ആയിരുന്നു ശ്രുതിയുടെ അവസാന ഓഡിയോ സന്ദേശം.
ഇതിനുപുറമേ, കൂടുതൽ ആളുകളുടെ മൊഴി എടുക്കുന്ന നടപടികളും വേഗത്തിലാക്കി. ഫോറൻസിക് ഡിപ്പാർട്ട്മെന്റിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘവുമായി അന്വേഷണ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി ശാസ്ത്രീയ തെളിവ് ശേഖരണത്തിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
Story Highlights: peringottukara sruthi death investigating officers suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here