റഷ്യയോട് ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ നല്‍കാന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെടും

ഇന്ത്യ- ചൈന അതിർത്തി സംഘർഷം തുടരുന്നതിനാൽ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയോട് ആവശ്യപ്പെടും. വേഗത്തിൽ ആകാശമാർഗം തന്നെ എത്തിക്കാനാണ് നീക്കം. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധവിമാന ഭാഗങ്ങൾ അടക്കമുള്ള ഉപകരണങ്ങളാണ് ആവശ്യപ്പെടുക. സുഖോയ്, മിഗ് വിമാനങ്ങൾ, ടി 90 ടാങ്കറുകൾ, അന്തർവാഹിനികൾ എന്നിവയുടെ യന്ത്രഭാഗങ്ങളും മിസൈൽ അടക്കമുള്ള ആയുധങ്ങളുമാണ് റഷ്യയിൽ നിന്ന് ആവശ്യപ്പെടുക. ഇവയെല്ലാം റഷ്യയിൽ നിന്ന് നേരത്തെ വാങ്ങിയിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിൽ വിജയം നേടിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നാളെ മോസ്‌കോയിൽ നടക്കുന്ന വിജയദിന പരേഡിൽ രാജ്നാഥ് സിംഗ് പങ്കെടുക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യയും സഖ്യകക്ഷികളും പ്രകടിപ്പിച്ച ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിനാണ് പരേഡ് സംഘടിപ്പിക്കുന്നത്.
Read Also: കർണാടക മന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ്
പരേഡിൽ പങ്കെടുക്കുന്നതിന് മൂന്ന് സേനാവിഭാഗങ്ങളിലും പെട്ട 75 ഇന്ത്യൻ സൈനികർ മോസ്‌കോയിൽ എത്തിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർക്കും പരേഡിൽ ആദരാഞ്ജലി അർപ്പിയ്ക്കും. മെയ് ഒമ്പതിനാണ് പരേഡ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ വ്യാപനം മൂലം മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം റിക്ക് സഖ്യത്തിലെ അംഗരാജ്യങ്ങളായ ഇന്ത്യയെയും ചൈനയെയും അനുനയിപ്പിക്കാൻ റഷ്യ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു. അതിർത്തിയിലെ ചൈനീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് റിക്കിന്റെ സ്ഥാപിത ഉദ്ദേശം ചൈന നഷ്ടപ്പെടുത്തി എന്ന നിലപാട് മുൻനിർത്തിയാകും ഇന്ന് തുടങ്ങുന്ന ഉച്ചകോടിയിൽ പങ്കെടുക്കുക എന്ന് ഇന്ത്യ റഷ്യയെ അറിയിച്ചു. അതേസമയം ചൈനീസ് അതിർത്തിയിൽ കരസേനയോടും വ്യോമാതിർത്തിയിൽ വ്യോമസേനയോടും ബംഗാൾ ഉൾക്കടലിൽ നാവികസേനയോടും ശക്തമായ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.
rajnath singh, russia, india- china clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here