ഒതായി മനാഫ് വധക്കേസ്; 25 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഒതായി മനാഫ് വധക്കേസിൽ മുഖ്യപ്രതി പിടിയിൽ. കൊലപാതകം നടന്ന് 25 വർഷത്തിന് ശേഷമാണ് പ്രതി ഒതായി മലങ്ങാടൻ ഷെഫീഖ് അറസ്റ്റിലാകുന്നത്. ഷാർജയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തിൽവച്ച് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രനാണ് ഷെഫീഖ്.
1995 ഏപ്രിൽ പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. യൂത്ത് ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് മനാഫിനെ കുത്തിക്കൊലപ്പെടുത്തിയത്.
എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടൻ ജാബിർ എന്ന കബീർ, നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്, ഒന്നാംപ്രതി ഷെഫീഖിന്റെ സഹോദരൻ മാലങ്ങാടൻ ഷെരീഫ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ഇവർ വിവിധ ഘട്ടങ്ങളിലായി കോടതിയിൽ കീഴടങ്ങിയിരുന്നു.
story highlights- manaf murder case, accuse arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here