സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കരുതെന്ന് മുഖ്യമന്ത്രി

പാസില്ലാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിൻ മാർഗം എത്തുന്ന അതിഥി തൊഴിലാളികളുടെ രേഖകളും മറ്റും പരിശോധിക്കാൻ റെയിൽവേ സ്‌റ്റേഷനുകളിൽ സംവിധാനം ഒരുക്കിയിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പാസില്ലാതെ എത്തുകയും ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ ഇല്ലാതിരിക്കുന്ന സാഹചര്യത്തിലും അതിഥി തൊഴിലാളികളെ തീവണ്ടിയിൽ കയറ്റി തിരിച്ചയക്കുന്ന സാഹചര്യമുണ്ട്. അത് ഇനി ഉണ്ടാവരുത്. തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കണം. ഏത് ജില്ലയിലേക്കാണോ അവർ പോകേണ്ടത് അവിടുത്തെ ഭരണ സംവിധാനം ക്വാറന്റീൻ സൗകര്യമൊരുക്കണമെന്നും ക്വാറന്റീൻ പൂർത്തിയാകുന്നതിനനുസരിച്ച് തൊഴിലെടുക്കാനുള്ള സംവിധാനം ജില്ലാതലത്തിൽ ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Story highlight: CM says that not to return guest workers to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here