ആഷിഖിക്ക് ശേഷം നേരിടേണ്ടി വന്നത് കടുത്ത അവഗണന; ബോളിവുഡിലെ കൈപേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് അനു അഗർവാൾ

ill treated after ashiqui says anu agarwal

ആഷിഖി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് അനു അഗർവാൾ. എന്നാൽ ആഷിഖിക്ക് ശേഷം തനിക്ക് ബോളിവുഡ് ലോകത്ത് അനുഭവിക്കേണ്ടി വന്നത് അവഗണനകളും ചവിട്ടിത്താഴ്ത്തലുകളുമാണെന്ന് നടി അനു അഗർവാൾ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

പുരസ്‌കാര നിശകളിൽ മികച്ച നടിക്കുള്ള വിഭാഗത്തിന് പകരം തന്നെ ഉൾപ്പെടുത്തുന്നത് സഹനടി എന്ന വിഭാഗത്തിലാണെന്ന് അനു അഗർവാൾ പറയുന്നു. നാമനിർദേശത്തിൽ തന്റെ പേര് കാണുമ്പോൾ ഇതാരാണെന്നും, ഇവരുടെ അച്ഛനും അമ്മയും ആരാണെന്നും മറ്റുമുള്ള ചോദ്യങ്ങൾ ജ്യൂറി ഉന്നയിക്കുമെന്നും തുടർന്ന് സഹനടി എന്ന വിഭാഗത്തിലേക്ക് തന്നെ തഴയുകയായിരുന്നുവെന്നും അനു പറയുന്നു. ഇതറിഞ്ഞ താൻ ആകെ തകർന്നുപോയെന്നും ആ രാത്രി മുഴുവൻ കരഞ്ഞുവെന്നും അനു പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അസൂയയാണോ തന്നോട് ഇത്തരം സമീപനം സ്വീകരിക്കാൻ കാരണമെന്ന് അനു ചോദിക്കുന്നു.

ill treated after ashiqui says anu agarwal

വളരെ കുറച്ച് കാലം മാത്രം സിനിമയിലുണ്ടായിരുന്ന വ്യക്തിയാണ് അനു അഗർവാൾ. ആഷിഖിക്ക് ശേഷം ഖാൽ നായ്കാ, കിംഗ് അങ്കിൾ, റിട്ടേൺ ഓഫ് ജ്വൽ തീഫ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലെ തിരുടാ തിരുടിയിലും അനു അഗർവാൾ വേഷമിട്ടിട്ടുണ്ട്.

Read Also : ബോളിവുഡിലെ പവർ പ്ലേ ഒഴിവാക്കണം; വിശാല ഹൃദയരാകാൻ പഠിക്കൂവെന്നും വിവേക് ഒബ്‌റോയ്; സുശാന്തിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നു

അവാർഡ് നിശയിൽ മികച്ച നടൻ എന്ന വിഭാഗത്തിൽ നിന്ന് തന്നെ സഹനടൻ വിഭാഗത്തിലേക്ക് തരംതാഴ്ത്തിയതിനെ കുറിച്ച് നടൻ അഭയ് ഡിയോൾ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ‘സിന്ദഗി നാ മിലേഗി ദോബാര’ എന്ന ചിത്രത്തിൽ ഹൃത്തിക് റോഷനൊപ്പം തുല്യ പ്രാധാന്യം വഹിക്കുന്ന കഥാപാത്രം കൈകാര്യം ചെയ്തിട്ടും, സഹനടൻ എന്ന വിഭാഗത്തിലാണ് താനും ഫർഹാൻ അഖ്തറും വന്നതെന്നും അതുകൊണ്ട് അവാർഡ് നിശ ബഹിഷ്‌കരിച്ചിരുന്നുവെന്നും അഭയ് ഡിയോൾ പറയുന്നു.

Story Highlights- ill treated after ashiqui says anu agarwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top