കോഴിക്കോട് ജില്ലക്ക് ഇന്ന് ആശ്വാസ ദിനം; 35 പേർ രോഗമുക്തരായി

കോഴിക്കോട് ജില്ലക്ക് ഇന്ന് ആശ്വാസ ദിനം. 35 പേർ രോഗമുക്തരായി അശുപത്രി വിട്ടു. ജില്ലയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് മൂന്ന് കൊവിഡ് കേസുകൾ മാത്രമാണ്.
രണ്ട് കണ്ണൂർ സ്വദേശികളടക്കം 35 പേരാണ് കോഴിക്കോട് ജില്ലയിൽ രോഗമുക്തരായത്. രോഗമുക്തി നിരക്ക് 60 ശതമാനത്തിനു മുകളിലെത്തി. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ 22 ന് സൗദിയിൽ നിന്നു കൊച്ചിയിലെത്തിയ പെരുവയൽ സ്വദേശി, ജൂൺ 4 ന് ദോഹയിൽ നിന്നു കണ്ണൂരിലെത്തിയ മണിയൂർ സ്വദേശിനിയായ ഗർഭിണി, ജൂൺ 12 ന് കുവൈത്തിൽ നിന്നു കോഴിക്കോട്ടെത്തിയ ചോറോട് സ്വദേശിക്കുമാണ് കൊവിഡ് ബാധയുണ്ടായത്. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ 220 കോഴിക്കോട് സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 136 പേർ രോഗമുക്തരായി.
Story highlight: Kozhikode District Relief Day 35 people discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here