Advertisement

കൊവിഡ് വ്യാപനം: ഐസിഎസ്ഇ പരീക്ഷയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

June 24, 2020
2 minutes Read
10th Class Exam

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഐസിഎസ്ഇ പരീക്ഷയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂലൈയില്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സിബിഎസ്ഇ ഇന്ന് അന്തിമ തീരുമാനമെടുക്കും. നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശമുണ്ട്.

 

 

Story Highlights:  covid19 :Maharashtra govt says no sanction for ICSE exams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top