കൊല്ലത്ത് ക്രിമിനൽ കേസ് പ്രതിയെ കുത്തിക്കൊന്ന പ്രതികൾ കൊച്ചിയിൽ പിടിയിൽ

കൊല്ലം പേരയത്ത് നടുറോഡിൽ ക്രിമിനൽ കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊച്ചിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ ഇടപ്പള്ളിയിൽ പൊലീസിന്റെ പിടിയിലായത്.
ഇന്നലെയാണ് നിരവധി കേസുകളിൽ പ്രതിയായ സക്കീർ ബാബുവിനെ നടുറോഡിൽ കുത്തിക്കൊന്നത്. കൊല്ലപ്പെട്ട സക്കീർബാബുവും പ്രതിയായ പ്രജീഷും തമ്മിൽ മുൻ വൈരാഗ്യമുണ്ട്. പ്രജീബിന്റെ ബന്ധുമായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘവും കാറിൽ തട്ടികൊണ്ടു പോയി മർദിച്ചു. കുണ്ടറ പെലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
read also: കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരന് വ്യാപക സമ്പർക്കം; ആശങ്ക
മൂന്നുമാസങ്ങൾക്ക് ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയ സക്കീർ പേരയത്ത് ജിം നടത്തുന്ന പ്രജീഷിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീർ വീണ്ടും ജയിലിലായി. ഒരാഴ്ച മുൻപാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്.
story highlights- muder, arrest, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here