Advertisement

കൊല്ലത്ത് പേ വിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെബി ഗണേഷ് കുമാര്‍

23 hours ago
2 minutes Read

കുന്നിക്കോട് ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ താലൂക്ക് ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ആരോഗ്യമന്ത്രിക്ക് കത്ത് നൽകും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിക്ക് ലഭിച്ചത് മികച്ച ചികിത്സയെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി നിയ ഫൈസലിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും മോശം ഉണ്ടായെന്നാണ് പറയുന്നത്. അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കെബി ​ഗണേഷ് കുമാർ പറഞ്ഞു. മന്ത്രി വീട്ടിലെത്തിയതിന് പിന്നാലെയാണ് പുനലൂർ ആശുപത്രിയിൽ നേരിട്ട ബുദ്ധിമുട്ടുകൾ നേരിട്ട് അറിയിച്ചത്. തുടർന്നാണ് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബത്തിന് പരാതികൾ ആരോ​ഗ്യമന്ത്രിയെ നേരിട്ടറിയിക്കാൻ സൗകര്യം ഒരുക്കുമെന്ന് ​ഗണേഷ് കുമാർ ഉറപ്പ് നൽകി.

Read Also:എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും വീണ്ടും മാലിന്യമിട്ടോ മഹാപാപികളേ…’; വീടിനുമുന്നില്‍ വീണ്ടും അറവ് മാലിന്യം തള്ളിയെന്ന് പേവിഷബാധയേറ്റ് മരിച്ച നിയാ ഫൈസലിന്റെ മാതാവ്

കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വാക്‌സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

Story Highlights : Minister KB Ganesh Kumar demands probe into death of seven-year-old girl due to rabies in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top