രാജ്യത്തെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഇതോടെ അർബൻ സഹകരണ ബാങ്കുകളും മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആർബിഐ നിയമങ്ങൾക്ക് വിധേയമാകും. ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തിൽ വരും.
1482 അർബൻ സഹകരണ ബാങ്കുകളെയും 587 മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൻ കീഴിലാവുക.
നിയന്ത്രണാധികാരം പൂർണമായും റിസർവ് ബാങ്കിലേക്ക് പോകുന്നതോടെ സഹകരണ ബാങ്കുകളിലെ 8.6 കോടി ആളുകളുടെ 4.84 ലക്ഷം കോടിയുടെ നിക്ഷേപം ആർബിഐയുടെ പരിധിയിലാകും.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ റിസർവ് ബാങ്ക് നേരിട്ട് പരിശോധിക്കും. ഇതിനു പുറമേ, ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 50,000 രൂപയിൽ താഴെയുള്ള മുദ്ര വായ്പകൾക്ക് രണ്ടുശതമാനം പലിശയിളവ് നൽകാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി.
Story highlight: Union Cabinet has approved an ordinance to regulate the co-operative banks in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here