സംസ്ഥാനത്തേക്ക് വിവാഹത്തിനായി വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

സംസ്ഥാനത്തേക്ക് വിവാഹത്തിനായി വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വധൂവരന്മാർക്കൊപ്പം അഞ്ച് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വരാം. വിവാഹ കാർഡ് ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഒരാഴ്ച കഴിഞ്ഞ് തിരികെ പോകുന്നവർക്കാണ് ഇളവ്.
Read Also: കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും
നേരത്തെ, സംസ്ഥാനത്തേക്ക് എത്തുന്നവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയിൽ നിന്ന്, കേസുകൾക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ സംസ്ഥാനത്തേക്ക് അടിയന്തരമായി വരുന്നവരെ ഒഴിവാക്കിയിരുന്നു. ഈ പട്ടികയിലാണ് ഇപ്പോൾ വിവാഹ പാർട്ടികളെയും പെടുത്തിയിരിക്കുന്നത്.
അതേസമയം, ഇന്നലെ 141 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു ഇയാൾ. ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകളും ഉണ്ടായി. രോഗം ബാധിച്ചവരില്‍ 79 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന വന്ന 52 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഒന്‍പത് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചു. 60 പേരാണ് രോഗമുക്തി നേടിയത്.
Story Highlights: wedding parties were excluded from quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here