‘കിടക്കകളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ആശുപത്രികൾക്കെതിരെ നടപടി വേണം’: ഡൽഹി ഹൈക്കോടതി

കിടക്കകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്യാത്ത ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനുമാണ് നിർദേശം നൽകിയത്.

സർക്കാരിനും ആശുപത്രികൾക്കുമിടയിൽ തുടരുന്ന ആശയവിനിമയത്തിലെ ന്യൂനതകൾ പരിഹരിക്കണം. ഇതിന് മാത്രമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. തെരുവിൽ അലയുന്നവർക്ക് കൊവിഡ് പരിശോധന ലഭ്യമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാനും ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

അതേസമയം, കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചെന്നും ആംബുലൻസുകളുടെ എണ്ണം കൂട്ടിയെന്നും ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.

story highlights-coronavirus, delhi high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top