മഹേശന്റേത് കൊലപാതകത്തിന് സമാനമായ കാര്യം; ഗുരുതര ആരോപണവുമായി കുടുംബം

എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മഹേശന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകത്തിന് സമാനമായ കാര്യമാണെന്നും കുടുംബം പറഞ്ഞു.

ആത്മഹത്യാ കുറിപ്പിൽ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന്റെ മനോവിഷമത്തിലാണ് മഹേശൻ ആത്മഹത്യ ചെയ്തത്. കത്തിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണം. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും മഹേശിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

read also: കെകെ മഹേശൻ നിരപരാധി; സിബിഐ അന്വേഷണം വേണം: വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യൂണിയനിൽ അധികാരം മോഹിച്ചവരാണ് മഹേശനെ നശിപ്പിച്ചത്. മഹേശന്റെ ഫോൺ കോളുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ബന്ധുക്കൾ ആരോപിച്ചു.

story highlights- k k maheshan, SNDP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top