Advertisement

രണ്ടാമത്തെ കൊവിഡ് പരിശോധന; ഹഫീസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പിസിബി

June 25, 2020
1 minute Read
pcb against mohammad hafeez

സ്വകാര്യമായി കൊവിഡ് പരിശോധന നടത്തിയ മുതിർന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ബോർഡിനോട് ചോദിക്കാതെയാണ് ഹഫീസ് പരിശോധന നടത്തിയെന്നും ബോർഡിൻ്റെ അതൃപ്തി ഹഫീസിനെ അറിയിച്ചു എന്നും പിസിബി സിഇഒ വസീം ഖാൻ പറഞ്ഞു.

Story Highlights: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഹഫീസിന് ഇന്ന് നെഗറ്റീവ്; ടെസ്റ്റ് റിസൽട്ടുമായി താരം

മറ്റൊരിടത്ത് പരിശോധനക്ക് വിധേയനാവാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. എന്നാൽ, ബോർഡിനെ അറിയിക്കേണ്ട ഉത്തരവാദിത്തം കാണിക്കണം. ആദ്യം ബോർഡിനോട് സംസാരിക്കണമായിരുന്നു. മുൻപും ഹഫീസ് ക്രിക്കറ്റ് ബോർഡിനെ ധിക്കരിച്ചിട്ടുണ്ട്. സെൻട്രൽ കോൺട്രാക്ടിലുള്ള താരം അല്ലെങ്കിലും പാക് ടീമിലെ താരമെന്ന നിലയിൽ പിസിബിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ഹഫീസിനു ചുമതലയുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വ്യക്തിപരമായി താരവും കുടുംബവും വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഹഫീസ് ഇന്നലെ വെളിപ്പെടുത്തിയത്. ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിരുന്നു എന്ന് ഹഫീസ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹഫീസ് രംഗത്തെത്തിയത്. ഇത് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും അദ്ദേഹം പങ്കുവച്ചു.

Read Also: ഏഴ് പാക് താരങ്ങൾക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം സംശയത്തിൽ

ഹഫീസ് ഉൾപ്പെടെ 10 താരങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഷദബ് ഖാൻ, ഹാരിസ് റൗഫ്, ഹൈദർ അലി, ഖർ സമാൻ, വഹാബ് റിയാസ്, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹസ്നൈൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭട്ടി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, 29 അംഗ ടീമിലെ 10 പേരും കൊവിഡ് ബാധയേറ്റ് പുറത്തായിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ പിസിബി നിർദ്ദേശിച്ചു.

Story Highlights: pcb against mohammad hafeez

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top