ഇന്നത്തെ പ്രധാന വാർത്തകൾ (25-06-2020)

‘കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാം’; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറു ജില്ലകളിൽ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു.
ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഘത്തിനെതിരെ മറ്റൊരു മോഡൽ ട്വന്റിഫോറിനോട്. ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ പ്രേരിപ്പിച്ചുവെന്ന് മോഡൽ പറയുന്നു. എതിർത്തപ്പോൾ മുറിയിൽ പൂട്ടിയിട്ടുവെന്നും പണവും, സ്വർണവും തട്ടിയെടുത്തുവെന്നും മോഡൽ പറഞ്ഞു.
‘കൊവിഡിന്റെ രണ്ടാം വരവുണ്ടാകും’; മുന്നറിയിപ്പ് നൽകി ഡൽഹി എയിംസ് ഡയറക്ടർ
കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. രാജ്യത്ത് കൊവിഡ് ഭീഷണി ഉടൻ ഒഴിയില്ലെന്ന സൂചനയാണ് രൺദീപ് ഗുലേറിയ നൽകുന്നത്. കണ്ടെന്റ്‌മെന്റ് സോണുകളിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രിത ലോക്ക്ഡൗൺ ആവശ്യമുണ്ടെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കുന്നു.
കെകെ മഹേശൻ നിരപരാധി; സിബിഐ അന്വേഷണം വേണം: വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം വേണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശൻ നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭീതിയിൽ ആത്മഹത്യ ചെയ്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് യാത്ര ഉണ്ടാവില്ല; സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് യാത്ര ഉണ്ടായിരിക്കില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗസി ഹജ്ജ് മന്ത്രാലയം അറിയിച്ചതോടെയാണ് തീരുമാനം. കേരളത്തിൽ നിന്നും അപേക്ഷ നല്കിയവരുടെ പണം തിരികെ നൽകുമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
Story Highlights- todays news headlines june 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here