കൊല്ലം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid 19 testing

അമ്മയും മകളും ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്നും എത്തി ജൂണ്‍ 19 ന് കൊവിഡ് പോസിറ്റീവായ തേവലക്കര അരിനല്ലൂര്‍ സ്വദേശിയുടെ അമ്മയും സഹോദരിയുമാണ്. 11 പേര്‍ വിദേശത്തു നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ നാലു പേര്‍ കുവൈറ്റില്‍ നിന്നും മൂന്നു പേര്‍ സൗദിയില്‍ നിന്നും ഖത്തറില്‍ നിന്ന് രണ്ടുപേരും, ഒമാന്‍, ദുബായ്, എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ഡല്‍ഹി നിന്ന് രണ്ടുപേരും ഹരിയാനയില്‍ നിന്നും ഒരാളുമാണ് എത്തിയത്.

തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(51 ) മകള്‍(22 ), കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി(42 ),
മേലില കരിക്കം സ്വദേശി(41 ), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി(58 ), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(50 ), തലവൂര്‍ കുര സ്വദേശി(26), മേലില ചക്കുവരയ്ക്കല്‍ സ്വദേശി(32 ), ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശി(39 ), ഇടപ്പള്ളിക്കോട്ട സ്വദേശി(36 ), തേവലക്കര കോയിവിള സ്വദേശി(30), ഓച്ചിറ സ്വദേശി(54 ), പുത്തന്‍ചന്ത സ്വദേശിനി(28) 50 വയസും 62 വയസുമുള്ള കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശികള്‍, കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി(42 ) എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ജൂണ്‍ 20 ന് സൗദിയില്‍ നിന്നെത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്. മേലില കരിക്കം സ്വദേശി ജൂണ്‍ 19 ന് ഖത്തറില്‍ നിന്നും എത്തിയതാണ്. ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്നും ട്രെയിനില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. തലവൂര്‍ കുര സ്വദേശി ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. മേലില ചക്കുവരയ്ക്കല്‍ സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശി ജൂണ്‍ 19ന് ഖത്തിറില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇടപ്പള്ളിക്കോട്ട സ്വദേശി ജൂണ്‍ 10 ന് ദുബായില്‍ നിന്നും എത്തി ഒന്‍പത് ദിവസം സ്ഥാപനനിരീക്ഷണത്തിലും അതിനുശേഷം ഗൃഹനിരീക്ഷണത്തിലുമായിരുന്നു. തേവലക്കര കോയിവിള സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഓച്ചിറ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. പുത്തന്‍ചന്ത സ്വദേശിനി ജൂണ്‍ 10ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശികളായ രണ്ടുപേരും ജൂണ്‍ 22 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി ജൂണ്‍ 10 ന് ഒമാനില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

 

Story Highlights:  covid19, coronavirus, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top