ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ദേശിയ നേതൃത്വം

ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ദേശിയ നേത്യത്വം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രാദേശികമായ് മുന്നണിക്ക് പുറത്ത് നീക്കു പോക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്തോട് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. 24 എക്‌സ്‌ക്യൂസീവ്
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു. ഇതില്‍ പ്രധാനം ഘടകക്ഷികളില്‍ ചില പാര്‍ട്ടികള്‍ മുന്നണിയില്‍ ആലോചിക്കാതെ പ്രാദേശിക രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത് സമ്പന്ധിച്ചാണ്. ഇങ്ങനെ ഉണ്ടാക്കുന്ന സഖ്യങ്ങള്‍ കോണ്‍ഗ്രസിന് ഗുണകരമകില്ലെന്നും അതിലുപരി തിരിച്ചടി ഉണ്ടാക്കും എന്നും അവര്‍ കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചു.
ലീഗ് നടത്തുന്ന നീക്കങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരിക്ഷത്തില്‍ വിഭാഗിക ചേരിതിരിവിന് ഇത് കാരണമാകും എന്ന ആശങ്കയും അവര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ദേശിയ നേതൃത്തിന്റെ ഇടപെടല്‍. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ബന്ധങ്ങള്‍ ഘടകകക്ഷികളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് കോണ്‍ഗ്രസ് ദേശിയ നേതൃത്വം ആവശ്യപ്പെട്ടു.
ദേശിയതലത്തില്‍ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന ബന്ധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും വേണം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്ക് വഴിയാണ് അധ്യക്ഷ സോണിയ ഗാന്ധി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം സംസ്ഥാന ഘടകത്തെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here