കത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ സത്യം; വെള്ളാപ്പള്ളി നടേശനെതിരെ കെകെ മഹേശന്റെ കുടുംബം

വെള്ളാപ്പള്ളി നടേശനെതിരെ കെകെ മഹേശന്റെ കുടുംബം രംഗത്ത്. കത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ആവർത്തിച്ച് കുടുംബം. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. വെള്ളാപ്പള്ളിയുടെ മാനേജർ കെഎൽ അശോകനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നും കുടുബത്തിന്റെ ആവശ്യം.
മഹേശന്റെ കത്തിലെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഇന്നലെ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. എന്നാൽ, വെള്ളാപ്പള്ളിയെ തള്ളി മഹേശന്റെ കുടുംബം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ വെള്ളാപ്പള്ളി നടേശൻ ഇടപെടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ അനുയായിയായ കെഎൽ അശോകനെതിരെ ഗുരുതരമായ ആരോപണമാണ് മഹേശന്റെ കുടുംബം ഉന്നയിച്ചത്. സിബിഐ അന്വേഷണം എന്ന ആവശ്യത്തെയും കുടുംബം തള്ളി. കത്തിൽ പരാമർശിച്ചിട്ടുള്ള എല്ലാവരുടെയും മൊഴികൾ എടുക്കും എന്ന് പൊലീസ് വ്യക്തമാക്കി.
Story highlight: facts mentioned in the letter are true; Family of KK Mahesan against Vellappally Natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here