Advertisement

‘മികച്ച പരിചരണത്തിന് മികച്ച അറിവ്’; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

June 26, 2020
2 minutes Read

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. കേരളത്തിലടക്കം വിദ്യാർഥികൾക്കിടയിലുള്ള ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ട്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ ശീലങ്ങളുടെ അപകടങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് അവരെ ഈ കെണിയിലേക്ക് തള്ളിവിടുന്നത്.

കൊറോണയെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യനാളുകളിൽ, മദ്യംകിട്ടാതെ ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ ഞെട്ടലോടെയാണ് നാം കേട്ടത്. കടുത്ത ഒരു സാമൂഹിക യാഥാർത്ഥ്യത്തിലേക്കാണ് ആ സംഭവങ്ങൾ വിരൽചൂണ്ടിയത്. ലോകത്താകെ 27 കോടി മനുഷ്യർ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ. കൊവിഡും ഒപ്പം പടർന്ന തൊഴിലില്ലായ്മയും ഈ എണ്ണം പതിമടങ്ങ് വർധിപ്പിച്ചിട്ടുണ്ടെന്ന് വിദഗ്ദർ വിലയിരുത്തുന്നു.

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. 1987 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുതുടങ്ങിയത്. ‘ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന പ്രമേയം.

നിരവധി തെറ്റായ വിവരങ്ങളാണ് ലഹരിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അതാത് സമയങ്ങളിൽ പ്രചരിക്കുന്നത്. കൊറോണയെ ചെറുക്കാൻ മദ്യത്തിനും പുകവലിക്കുമാകുമെന്ന് ജർമനിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയതായുള്ള വ്യാജ വാർത്ത നമുക്കിടയിൽ കഴിഞ്ഞ മാസങ്ങളിലാണ് ഏറെ പ്രചരിച്ചത്. ഒടുക്കം ലോകാരോഗ്യ സംഘടന തന്നെ വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നു. ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’എന്ന മുദ്രാവാക്യം അതുകൊണ്ട് തന്നെ ഏറെ കാലികവുമാണ്.

Story highlight: International Day against Drug Abuse and Illicit Trafficking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top