ബ്ലാക്ക് മെയില്‍ തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരന്‍ റഫീഖെന്ന് ഷരീഫിന്റെ മാതാവ്

ഷംനാ കാസിമിന്റെ വീട്ടിൽ പെണ്ണുകാണാൻ പോയില്ലെന്ന് ഷെരീഫിന്റെ മാതാവ്. ഷെരീഫിന്റെ ഭാര്യാസഹോദരി ഭർത്താവും മറ്റൊരു പ്രതിയുമായ റഫീഖും പോയിട്ടില്ല. റഫീഖിന്റെ കാറിന്റെ ഡ്രൈവറായിരുന്നു ഷരീഫ്. തട്ടിപ്പിന്റെ സൂത്രധാരൻ റഫീഖാണെന്നും കുടുംബം പറയുന്നു. മകന്റെ പേരിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നെന്നും മാതാവ് പറഞ്ഞു.
അതേസമയം നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെടെ എറണാകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി ഷരീഫ് പിടിയിലായി. പ്രതി പിടിയിലായത് പാലക്കാട് വച്ചെന്ന് ഡിസിപി ജി പൂങ്കുഴലി 24നോട് പറഞ്ഞു. ഭീഷണി മൂലം പരാതിയിൽ നിന്ന് പിൻമാറേണ്ട നിലയിലാണെന്ന് പരാതിക്കാരിയായ ആലപ്പുഴയിലെ മോഡലും ആരോപിച്ചു.
Read Also: ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ്; മുഖ്യപ്രതി ഷെരീഫ് പിടിയിൽ
ഇന്ന് പുലർച്ചെ പാലക്കാട് വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 15 പെൺകുട്ടികളെ പാലക്കാട് ലോഡ്ജിൽ പൂട്ടിയിട്ട് കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ പ്രേരിപ്പിച്ച കേസിലേയും പ്രധാന പ്രതിയാണിയാൾ. ഷരീഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് കൊച്ചി ഡിസിപി ജി. പൂങ്കുഴലി 24നോട് പറഞ്ഞു.
എന്നാൽ കേസ് അട്ടിമറിക്കപ്പെടുകയാണെന്നും ഒരാളെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം കൊണ്ട് പോകുന്നതെന്നും പരാതിക്കാരിയായ ആലപ്പുഴയിലെ മോഡൽ പറഞ്ഞു. ഭീഷണി മൂലം പരാതിയിൽ നിന്നും പിൻമാറേണ്ട അവസ്ഥയാണെന്നും മോഡൽ.
ഷംനാ കാസിമിനെ സ്വർണ്ണകടത്തിന് പ്രതികൾ പ്രേരിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സിനിമ മേഖലയിലെ മറ്റാരെയെങ്കിലും പ്രതികൾ ബ്ലാക് മെയിൽ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ 5 മൊബൈൽ ഫോണും 3 സിം കാർഡും പൊലീസ് കണ്ടെടുത്തു. ഷംനാ കാസിമിന്റെ വീട്ടിൽ കല്യാണാലോചനയ്ക്ക് പോയപ്പോൾ പ്രതികൾ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
blackmailing, shamna kasim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here