Advertisement

കൊവിഡ് 19; കോഴിക്കോട് പുതിയാപ്പയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

June 27, 2020
2 minutes Read

കോഴിക്കോട് പുതിയാപ്പയിൽ കൂടുതൽ നിയന്ത്രണങ്ങൾ. പുതിയാപ്പ ഹാർബർ ഉൾക്കൊള്ളുന്ന വാർഡിനൊപ്പം എഴുപത്തിനാലാം വാർഡിന്റെ ഒരുഭാഗംകൂടി നിരീക്ഷണ പരിധിയിലാക്കി. കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പുതിയാപ്പ ഹാർബറിലും പരിസര പ്രദേശത്തും എത്തിയ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം താനൂരിൽ കൊവിഡ് സ്ഥിരീകരിച്ച മീൻ ലോറി ഡ്രൈവർ പുതിയാപ്പ ഹാർബറിലും പരിസരത്തും എത്തിയിരുന്നു. ഇയാൾ രണ്ടര ദിവസമാണ് ഇവിടെ ചിലവഴിച്ചത്. ഈ സാഹചര്യത്തെ തുടർന്ന് പ്രദേശത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഹാർബർ ഉൾപ്പെടുന്ന വാർഡിന് പുറമെ 74-ാം വാർഡിന്റെ ഒരു ഭാഗം കൂടി കണ്ടയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാർഡിലെ മത്സ്യത്തൊഴിലാളികൾ ഹാർബറിൽ എത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം.

നിലവിൽ കോയാറോഡ് ബീച്ച് വരെ അടച്ചിടൽ നീളും. രോഗം സ്ഥിരീകരിച്ച വ്യക്തി യാത്ര ചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയാനുള്ള നടപടികളും ഊർജിതമാക്കി. ഹാർബറിലെ കാന്റീനിന് പുറമെ ഇയാൾ പുതിയാപ്പ പാവങ്ങാട് റോഡിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിയിരിന്നു. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാൻ തീരുമാനമായി. രോഗിയുമായി അടുത്ത സംഭർക്കം ഉണ്ടായിരുന്ന 11 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ പരിശോധന 29 ന് ശേഷം ബീച്ച് ആശുപത്രിയിൽ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Story highlight: Covid 19; More restrictions were imposed on Kozhikode Puthiyappa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top