Advertisement

പരിശോധനാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല; സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി പരിശോധന തത്കാലത്തേക്ക് നിര്‍ത്തുന്നു

June 27, 2020
1 minute Read
covid antibody test

സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി പരിശോധന തത്കാലത്തേക്ക് നിര്‍ത്തുന്നു. കേരളത്തിന്
ലഭിച്ച പരിശോധനാ കിറ്റുകള്‍ക്ക് ഗുണമേന്മയില്ലാത്തതുകൊണ്ടാണ് പരിശോധന നിര്‍ത്താന്‍ തീരുമാനിച്ചത്. പുതിയ കിറ്റുകള്‍ ലഭിച്ചശേഷം മാത്രമേ പരിശോധന തുടങ്ങു. കിറ്റുകള്‍ തിരിച്ചെടുത്ത് പുതിയവ നല്‍കാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റുകളുടെ പ്രശ്‌നം വിമാനത്താവളത്തിലെ പരിശോധനയെ ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താത്കാലികമായി ഇത് പ്രതിസന്ധി സൃഷ്ടിക്കും. പരിശോധനയ്ക്കായി എത്തിച്ച കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള കിറ്റുകള്‍ മറ്റൊരു ഏജന്‍സിയില്‍ നിന്നാണ് വാങ്ങുന്നത്. അതിനാല്‍ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് തടസം നേരിടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Story Highlights: Covid antibody testing kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top