നിരോധനാജ്ഞ രാഷ്ട്രീയ പ്രേരിതം; ആലപ്പുഴ ഡിസിസി

മണൽ ഖനനത്തിനെതിരെ വി എം സുധീരന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ സത്യാഗ്രഹം ആരംഭിക്കാനിരിക്കെ നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടി രാഷ്ട്രീയ പ്രേരിതം എന്ന് ആലപ്പുഴ ഡിസിസി പ്രസിഡൻറ് എം ലിജു. നിശ്ചയിച്ച പ്രകാരം തന്നെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആലപ്പുഴ ഡിസിസി അറിയിച്ചു.
ആലപ്പുഴ തൃക്കുന്നപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടലുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടന്നു വരുന്ന പ്രതിഷേധ പരിപാടികൾ അക്രമാസക്തമാകാൻ സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞ. പ്രദേശത്ത് ആളുകൾ തടിച്ച് കൂടുന്നത് കൊവിഡ് വ്യാപനത്തിന്റെ സാധ്യത ഉയർത്തുന്നതിനാലും ആണ് ഇടപെടൽ. ഇന്നലെ രാത്രി 12 മുതൽ ജൂലൈ മൂന്ന് വരെ 144 നിലനിൽക്കും.
Read Also: ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍
ചില സംഘടനകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് പ്രതിഷേധ പരിപാടികൾ നടന്നു വരുന്നത് അക്രമാസക്തമാകാൻ സാധ്യതയുള്ളതായും പ്രതിഷേധ പരിപാടികൾക്ക് ആളുകൾ കൂട്ടം കൂടുന്നത് മൂലം കൊവിഡ് രോഗവ്യാപനം സാധ്യത വർധിക്കാൻ ഇടയാകും എന്നതിനാലും നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി അഭ്യർത്ഥിച്ചിരുന്നു. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ മേൽ പ്രദേശങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി ബോധ്യപ്പെട്ടതിനാലും പ്രതിഷേധ പരിപാടികൾ മൂലം കൊവിഡ് സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലും തൃക്കുന്നപ്പുഴ- പുറക്കാട് ഗ്രാമ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു എന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
alappuzha, act 144
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here