ഈ ചിത്രങ്ങൾ സ്പാനിഷ് ഫ്‌ളൂ കാലത്തേതോ ? [24 Fact Check]

-മെർലിൻ മത്തായ്
1918 ൽ 50 കോടി ആളുകളെ ബാധിച്ച മഹാമാരിയായിരുന്നു സ്പാനിഷ് ഫ്‌ളൂ. അക്കാലത്തെ ജനജീവിതം എന്ന രീതിയിൽ നിരവധി വിന്റേജ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം സ്പാനിഷ് ഫ്‌ളൂവുമായി ബന്ധമുള്ളതാണോ? ഉത്തരം അല്ല എന്നാണ്.
ദി വീകൻഡ് മാഗസിൻ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇവ. സ്പാനിഷ് ഫ്‌ളൂ കാലഘട്ടത്തിലേത് എന്ന പേരിൽ പ്രചരിക്കുന്ന ഈ പോസ്റ്റ്, 250ലേറെ തവണ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നു. ചിത്രങ്ങൾ 24 ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സർച്ച് വഴി പരിശോധിച്ചു.
മുഖം മറച്ചുനടക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രമാണ് താഴെ കാണുന്നത്. വിശദമായി പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ടെത്തിയത്, ചിത്രം എടുത്തിരിക്കുന്നത് 1913ൽ ആണെന്നാണ്.
അതായത് സ്പാനിഷ് ഫ്‌ളൂവിനും 5 വർഷം മുൻപ് എടുത്ത ചിത്രമാണിത്. അക്കാലത്തെ ട്രെൻഡ് ആയിരുന്ന മുഖാവരണം ധരിച്ച രണ്ട് സ്ത്രീകളാണ് ചിത്രത്തിൽ.. ഇനി, അടുത്ത ചിത്രം പരിശോധിക്കാം..
പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച, കൂർത്ത അഗ്രമുള്ള, കോൺ ആകൃതിയിലുള്ള കവചം ധരിച്ച 2 സ്ത്രീകളുടെ ചിത്രമാണ് ഇത്… കാനഡയിൽ മഞ്ഞിൽ നിന്നുള്ള സംരക്ഷണകവചമായി ഉപയോഗിക്കുന്നതാണ് ഇത്. 1939 ൽ എടുത്ത ഈ ചിത്രത്തിനും, സ്പാനിഷ് ഫ്‌ളൂവുമായി ഒരു ബന്ധവുമില്ല. മൂന്നാമത്തെ ചിത്രം നോക്കാം.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നിൽക്കുന്ന ചിത്രത്തിലുള്ളത് രണ്ട് സ്ത്രീകളാണ്. മോശം കാലാവസ്ഥയിൽ നിന്ന് രക്ഷ നേടാൻ സുതാര്യമായ പ്ലാസ്റ്റിക് ബാഗ് അണിഞ്ഞ് നിൽക്കുന്ന ഫിലഡെൽഫിയയിലെ രണ്ട് സ്ത്രീകളാണ് 1953 ൽ എടുത്ത, ഈ ചിത്രത്തിലുള്ളത്. യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന കയ്യുറയില്ലാത്ത പ്രത്യേക തരം ഉടുപ്പാണ് ഇത്. അതായത്, ഈ ചിത്രത്തിനും സ്പാനിഷ് ഫ്‌ളൂവുമായി ബന്ധമില്ല എന്നർത്ഥം. ഇനി അടുത്ത ചിത്രം പ്രാമിൽ പിടിച്ച് നിൽക്കുന്ന അമ്മയുടേതാണിത്.
ഒപ്പം മറ്റ് ചിലരേയും കാണാം. ഫാക്ട് ചെക്കിൽ കണ്ടെത്തിയത് , ചിത്രം എടുത്തത് 1941ൽ കിംഗ്സ്റ്റണിൽ ആണെന്നാണ്. അപ്രതീക്ഷിത വാതകച്ചോർച്ചയെ എങ്ങിനെ നേരിടാമെന്ന മോക് ഡ്രില്ലിൽ പങ്കെടുക്കുന്നവരാണിവർ. സ്പാനിഷ് ഫ്‌ളൂവുമായി ബന്ധം ഏതുമില്ല.
പോസ്റ്റ് ചെയ്തിരിക്കുന്ന താഴെ കാണുന്ന മറ്റ് ചിത്രങ്ങൾ സ്പാനിഷ് ഫ്‌ളൂ കാലഘട്ടത്തിലേത് തന്നെ.
Story Highlights- fake Spanish flu pictures 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here