ഏഴ് സീറ്റര്‍ ഓട്ടോമാറ്റിക്; വില 6.18 ലക്ഷം – റെനോ ട്രൈബര്‍ എഎംടി കേരളത്തില്‍ ലോഞ്ച് ചെയ്തു

റെനോള്‍ട്ടിന്റെ സെവന്‍ സീറ്റര്‍ ഡ്രൈവിംഗ് കാര്‍ ട്രൈബര്‍ എഎംടി കേരളത്തില്‍ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയില്‍ സെവന്‍ സീറ്റര്‍ കാര്‍ വാങ്ങാമെന്നതാണ് ട്രൈബറിന്റെ പ്രത്യേകത. 6.18 ലക്ഷം മുതലാണ് ഈ കാറിന്റെ വില. റെനോയുടെ ക്വിഡിനും ഡസ്റ്ററിനും ശേഷം വിജയശ്രേണിയിലേയ്ക്ക് വന്ന വാഹനമാണ് ട്രൈബര്‍.
അഞ്ച് ലക്ഷത്തിനു താഴെ ഏഴ് സീറ്റര്‍ വാഹനത്തില്‍ ഉപഭോക്താക്കള്‍ ആകാംഷയോടെ കാത്തിരുന്നത് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനു വേണ്ടിയായിരുന്നു. എഎംടിയുടെ വരവോടെ ട്രൈബറിന്റെ ശ്രേണി പൂര്‍ണമാകുന്നു. റെനോയുടെ കേരളത്തിലെ എല്ലാ ഡീലര്‍ഷിപ്പിലും വാഹനം കാണുവാനും ഓടിക്കുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ടിവിഎസ് റെനോയുടെ അധികൃതര്‍ അറിയിച്ചു. 6.18 ലക്ഷത്തിനു ആരംഭിക്കുന്ന ഈ വാഹനം എഎംടിയോടുകൂടി വരുമ്പോള്‍ സിറ്റി ട്രാഫിക്കിനും ലോംഗ് ഡ്രൈവിംഗിനും ഉചിതം ആയിരിക്കും എന്ന് ടിവിഎസ് മാനേജ്‌മെന്റ് അറിയിച്ചു.
ട്വന്റിഫോറിന്റെ ന്യൂസ് റൂമില്‍ നിന്ന് ഓഗ്മെന്റഡ് റിയാലിറ്റി സൗകര്യത്തിലൂടെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് വാഹനം ലോഞ്ച് ചെയ്തത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്തമായി കാര്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് പ്രമുഖ വാഹന ഡീലറായ ടിവിഎസ് ആലോചിച്ചത്. ഇതോടെ ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെ കേരളത്തില്‍ ആദ്യമായി ലോഞ്ച് ചെയ്യപ്പെടുന്ന കാര്‍ എന്ന ബഹുമതി കൂടി റെനോ ട്രൈബര്‍ സ്വന്തമാക്കി.
വിവിധ മോഡലുകള്‍
ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എ്, ആര്‍എക്‌സ്ടി, ആര്‍എക്‌സ്‌സെഡ് എന്നിവയാണ് ട്രൈബറിന്റെ മറ്റ് മോഡലുകള്‍. 4.95 ലക്ഷം മുതല്‍ 6.49 ലക്ഷം രൂപവരെയാണ് വില. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയാണ് ട്രൈബര്‍.
എക്സ്റ്റീരിയര്‍
യാത്രക്കാരുടെ സുരക്ഷയ്ക്കും ഡ്രൈവിംഗ് കംഫര്‍ട്ടിനുമായി പുതിയ ടെക്‌നോളജിയോടെയാണ് ട്രൈബര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ബംപര്‍, ട്രിപ്പിള്‍ എഡ്ജ് ക്രോം ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് എന്നിവ വാഹനത്തിന്റെ മുന്‍ഭാഗത്തിന് ആകര്‍ഷണമേകുന്നു. പിന്നില്‍ കഴുകന്റെ ചുണ്ടുകള്‍ക്ക് സമാനമായ രീതിയിലാണ് പിന്നിലെ ലൈറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 182 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനത്തിനുണ്ട്.
ഇന്റീരിയര്‍
3.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡ്, ടച്ച് സ്‌ക്രീന്‍ മീഡിയാ നാവിഗേഷന്‍, രണ്ടാമത്തെയും മൂന്നാമത്തെയും റോയില്‍ ട്വിന്‍ എസി വെന്റ്‌സ്, സെന്‍ട്രല്‍ കണ്‍സോളില്‍ കോള്‍ഡ് സ്റ്റോറേജ്, മുന്‍പിലും വശങ്ങളിലുമായി നാല് എയര്‍ബാഗുകള്‍, സ്മാര്‍ട്ട് ആക്‌സസ് കാര്‍ഡ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവ ഇന്റീരിയറിലെ പ്രത്യേകതകളാണ്.
എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന സീറ്റുകള്‍
എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന സീറ്റുകളാണ് റെനോ ട്രൈബറിന്റെ മറ്റൊരു സവിശേഷത. കാറിനെ വളരെ വേഗത്തില്‍ സെവന്‍ സീറ്ററില്‍ നിന്ന് സിക്‌സ് സീറ്ററായി മാറ്റാന്‍ സാധിക്കും. ടു സീറ്റര്‍ ക്യാമ്പ് മോഡില്‍ മാക്‌സിമം ബൂട്ട് സ്‌പേയ്‌സ് ലഭിക്കുന്ന രീതിയില്‍ സീറ്റുകള്‍ ക്രമീകരിക്കാവുന്നതാണ്. ഫോര്‍ സീറ്റര്‍ സര്‍ഫ് മോഡ്, ഫൈവ് സീറ്റര്‍ ലൈഫ് മോഡ്, സെവന്‍ സീറ്റര്‍ ട്രൈബ് മോഡ് എന്നിങ്ങനെ സീറ്റുകള്‍ ക്രമീകരിക്കാം. 625 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് വാഹനത്തിനുള്ളത്.
പെട്രോള്‍ എന്‍ജിനിലാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്. 6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കുമാണ് വാഹനം നല്‍കുക.
Story Highlights: renault triber amt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here