Advertisement

ഇനി ഡിസൈനിങ് ചെന്നൈയിൽ; യൂറോപ്പിന് പുറത്തുള്ള ഏറ്റവും വലിയ ഡിസൈനിങ് കേന്ദ്രം തുറന്ന് റെനോ

7 days ago
2 minutes Read

യൂറോപ്പിന് പുറത്തുള്ള ഏറ്റവും വലിയ ഡിസൈനിങ് കേന്ദ്രം ഇന്ത്യയിൽ ആരംഭിച്ച് റെനോ. ഇന്ത്യയിലെ രണ്ടാമത്തെ ഡിസൈനിങ് കേന്ദ്രമാണ് ചെന്നൈയിലേത്. ആദ്യത്തേത് പൂനെയിലായിരുന്നു. പുതിയ ഡസൈനിങ് കേന്ദ്രം ഇന്ത്യയ്ക്ക് പുറമേ യൂറോപ്പ് ഉൾപ്പെടെയുള്ള അന്തരാഷ്ട്ര വിപണികൾക്ക് കൂടിയായാണ് സജ്ജമാക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പുതിയ ഡസ്റ്ററിന്റെ പ്രിവ്യൂ എന്ന് കരുതാവുന്ന ഒരു 3D രൂപകല്പനയും അനാച്ഛാദനം ചെയ്തു.

14.68 കോടി രൂപ നിക്ഷേപമാണ് റെനോ ഡിസൈൻ സെന്റർ ചെന്നൈ. 15,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പുതിയകേന്ദ്രം. അടുത്ത 3 വർഷത്തിനുള്ളിൽ 5 പുതിയ കാറുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഏപ്രിലിനും 2027 ഏപ്രിലിനും ഇടയിൽ ഈ വാഹനങ്ങളെല്ലാം രാജ്യത്ത് എത്തുമെന്നാണ് റെനോ ഉറപ്പ് നൽകിയിരിക്കുന്നത്. അടുത്ത തലമുറ ഡസ്റ്റർ, അതിന്റെ 7 സീറ്റർ പതിപ്പ്, എസ്‌യുവികൾ, പ്രാദേശികമായി നിർമിക്കുന്ന ഒരു ഇലക്ട്രിക് വാഹനം, കൈഗർ, ട്രൈബർ എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ പുതിയ നിരയിൽ ഉൾപ്പെടുന്നു.

മൂന്നാം തലമുറ ഡസ്റ്റർ 2026-ലാകും എത്തുക. തൊട്ടുപിന്നാലെ 7സീറ്റർ വേരിയന്റും വരും. 2021-ൽ പുറത്തിറങ്ങിയ ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ രണ്ട് എസ്‌യുവികളും. അവസാനമായി നിരയിൽ ഒരു പുതിയ ഇലക്ട്രിക് വാഹനവും പിറവിയെടുക്കുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്ന് CMF-A പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഡാസിയ സ്പ്രിങ് ഇവിയുടെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കും.

ഡാസിയ സ്പ്രിങ്ങിന്റെ ഐസിഇ പതിപ്പാണ് ഇന്ത്യയിൽ റെനോ ക്വിഡ് എന്ന പേരിൽ റീബ്രാൻഡ് ചെയ്തിരിക്കുന്നത്. റെനോയുടെ ഏറ്റവും വിജയകരമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ എത്തിയ ക്വിഡ്. നിലവിൽ വിൽപ്പനയ്ക്ക് എത്തിയിട്ട് 10 വർഷം പൂർത്തിയാക്കിയ വാഹനത്തിന് നിലവിൽ 4.70 ലക്ഷം മുതൽ 6.45 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Story Highlights : New Renault India design studio is its largest outside of Europe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top