ഇന്ത്യയ്ക്ക് വേണ്ടി റേഞ്ച് റോവർ എസ്വിയുടെ മസാര എഡിഷൻ പുറത്തിറക്കി; വിപണിയിലെത്തുന്നത് 12 എണ്ണം മാത്രം

റേഞ്ച് റോവർ എസ്വിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പായ മസാര എഡിഷൻ പുറത്തിറക്കി ജെഎൽആർ. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ച വാഹനം 12 യൂണിറ്റുകൾ മാത്രമാണ് വിപണിയിൽ എത്തുക. ഡീപ് സാറ്റിൻ ബ്ലൂ നിറമാണ് ഈ എഡിഷന് നൽകിയിരിക്കുന്നത്. നാല് സീറ്റുകളിലാണ് മസാര എഡിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
13.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം മെറിഡിയൻ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, പവേർഡ് ടെയിൽഗേറ്റ് എന്നിവ എസ്യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ-ടോൺ തീമാണ് ക്യാബിന്റെ പ്രത്യേകത. 4.99 കോടി രൂപയാണ് (എക്സ്-ഷോറൂം) ഇതിന്റെ വില.
റേഞ്ച് റോവർ SV മസാര എഡിഷന്റെ ഹൃദയം ഒരു 4.4 ലിറ്റർ V8 ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ്. 615 bhp പരമാവധി കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ, ഡ്രൈവിംഗ് അനുഭവം കൂടുതൽ മികച്ചതാക്കുന്നു. ഗ്ലോസ് ബ്ലാക്ക് കാലിപ്പറുകളോട് കൂടിയതും സിൽവർ & വെങ്കല ഫിനിഷുള്ളതുമായ പുതിയ 23 ഇഞ്ച് ഡയമണ്ട്-ടേൺഡ് വീലുകളും ഈ എഡിഷന്റെ പ്രത്യേകതയാണ്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്സി), 360 ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (അഡാസ്) എന്നിവയാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നത്.
Story Highlights : Range Rover SV Masara Edition launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here