Advertisement

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ്; മുഖ്യപ്രതി ഷെരീഫ് പിടിയിൽ

June 27, 2020
1 minute Read

നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ മുഖ്യ പ്രതി ഷെരീഫ് അറസ്റ്റിൽ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. രഹസ്യ കേന്ദ്രത്തിൽ വച്ചാണ് ചോദ്യം ചെയ്യൽ.

ഇയാളെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് വളരെ രഹസ്യമാക്കി വച്ചിരുന്നു. കൊച്ചിയിൽ പ്രതിയെ എത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്. കൂടുതൽ യുവതികൾ ഈ സംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇനിയും ഇത്തരത്തിലുള്ള പരാതിയുള്ളവർ പൊലീസിനെ സമീപിക്കണമെന്നും എല്ലാ സുരക്ഷയും ഒരുക്കുമെന്നും ഡിസിപി പൂങ്കുഴലി വ്യക്തമാക്കി.

Read Also: രാജ് ടിവി ക്യാമറാമാൻ കൊവിഡ് ബാധിച്ച് മരിച്ചു

അതിനിടെ പരാതിയുമായി രംഗത്തെത്തിയ മോഡൽ പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന ആരോപിച്ചു. പരാതി നൽകിയത് മുതൽ നിലയ്ക്കാത്ത ഫോൺ വിളികളാണെന്ന് മോഡൽ വ്യക്തമാക്കി.

അതേസമയം എല്ലാ സ്ത്രീകളുടെയും പരാതി വ്യത്യസ്തമായി എഫ്‌ഐആർ എടുക്കാതെ ഒറ്റ കേസായി പരിഗണിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. തെളിവുകളും പ്രതികൾക്കെതിരെ പൊലീസ് ശേഖരിക്കും. കേസ് ശക്തമാക്കാനാണ് നീക്കം. ഷെരീഫിനെതിരെ ആരോപണവുമായി ഷംനയുടെ പിതാവും രംഗത്തെത്തിയിരുന്നു. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ഷെരീഫായിരുന്നു എന്നാണ് ഷംനയുടെ പിതാവിന്റെ വെളിപ്പെടുത്തൽ.

 

shamna kasim, black mailing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top