ഇടുക്കി ജില്ലയിൽ 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 4 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 17 ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ 28 കാരനായ നെടുങ്കണ്ടം സ്വദേശി, ജൂൺ 11ന് സൗദി ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ 30 കരനായ കോടിക്കുളം സ്വദേശിനി, ജൂൺ 13 ന് കൊച്ചിയിൽ എത്തിയ 23 കാരനായ ഉടുമ്പൻചോല സ്വദേശി,ജൂൺ 11 ന് ഡൽഹിയിൽ നിന്നുമെത്തിയ നെടുങ്കണ്ടം അഞ്ചു വയസുകാരി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ജില്ലയിൽ ഇന്ന് 6 പേർ കൊവിഡ് മുക്തരായി. മെയ് 12 ന് മുംബൈയിൽ നിന്നെത്തി മെയ് 21 ന് കൊവിഡ് സ്ഥിരീകരിച്ച ശാന്തൻപാറ സ്വദേശി. മെയ് 16 ന് ചെന്നൈയിൽ നിന്നെത്തി മെയ് 30 ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നാർ സ്വദേശിനി. മെയ് 31 ന് ഡൽഹിയിൽ നിന്നെത്തി ജൂൺ 5ന് കൊവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി. മെയ് 29ന് ദുബായിൽ നിന്നുമെത്തി ജൂൺ 6ന് കൊവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി. ജൂൺ 3ന് മുംബൈയിൽ നിന്നെത്തി 13 ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നാർ സ്വദേശി. ജൂൺ 5 ന് ചെന്നൈയിൽ നിന്നെത്തി 18ന് കൊവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം കെപി കോളനി സ്വദേശി.
Story highlight: covid confirmed 4 more in Idukki district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here