തിരുവനന്തപുരത്ത് മുൻ വിഎസ്എസ്‌സി ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് മെഡിക്കൽ കോളജിൽ ലഭിച്ചിട്ടില്ലെന്ന് പരാതി

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ മുൻ വിഎസ്എസ്‌സി ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് മെഡിക്കൽ കോളജിൽ ലഭിച്ചിട്ടില്ലെന്ന് രോഗിയുടേയും ബന്ധുക്കളുടേയും വെളിപ്പെടുത്തൽ. ഭാര്യയ്ക്കൊപ്പം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന തന്നോട് രോഗവിവരം ആരും അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. റൂട്ട്മാപ്പ് തയാറാക്കുന്നതിന് അധികൃതർ ആരും സഞ്ചാരചരിത്രം അന്വേഷിട്ടില്ലെന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വള്ളക്കടവ് സ്വദേശിയായ വിരമിച്ച വിഎസ്എസ്‌സി ഉദ്യോഗസ്ഥന് രോഗം സ്ഥീരീകരിച്ചത്.
എന്നാൽ, രണ്ടുദിവസം പിന്നിട്ടിട്ടും ഇക്കാര്യം ആരും അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. അനന്തപുരി ആശുപത്രിയിൽ നിന്ന് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. ഐസൊലേഷൻ വാർഡിൽ ഭർത്താവിനൊപ്പമാണ് താനെന്നും ഭാര്യ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച രോഗിക്കൊപ്പം ഭാര്യയെ തുടരാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. രോഗവിവരം ഐസൊലേഷൻ വാർഡിന്റെ ചുമതലക്കാരെപോലും അറിയിക്കാത്തതും ആശങ്കയേറ്റുന്നു.
Story highlight: Former VSSC official in Thiruvananthapuram not get covid certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here