മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശനെ ഒറ്റപ്പെടുത്തി കുടുക്കാൻ ശ്രമിച്ചു: കെകെ മഹേശിന്റെ ബന്ധുക്കൾ

മൈക്രോ ഫിനാൻസ് കേസ് അന്വേഷണത്തിൽ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കൾ. മൈക്രോ ഫിനാൻസ് അഴിമതിയിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണെമെന്നും മഹേശൻറെ കുടുംബം പറയുന്നു.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശനെ ഒറ്റപ്പെടുത്തി കുടുക്കാൻ ശ്രമിച്ചുവെന്നാണ് ബന്ദുക്കൾ ആരോപിക്കുന്നത്. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും മൊഴി മാറ്റി നൽകാൻ ആവശ്യപ്പെട്ടതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു. കേസിന്റെ പേരിൽ ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടാൻ ശ്രമിച്ചെന്ന് കത്തിൽ പരാമർശിച്ച് മഹേശൻ ഇതിന് നിന്നുകൊടുക്കാൻ തെയ്യാറല്ലെന്നു വ്യക്തമാക്കിയിരുന്നു.
മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോർഡിനേറ്ററായിരുന്നു മഹേശൻ. 21 ഓളം കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നു.
Story Highlights- mahesh trapped in microfinance case alleges relatives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here