റോഡുകൾ അടയ്ക്കും; വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം; മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കൊവിഡ് രൂക്ഷമായ നാല് പഞ്ചായത്തുകൾ അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കാണ് ജില്ലാ ഭരണകൂടം നീങ്ങുന്നത്.
വട്ടകുളം, എടപ്പാൾ, മാറഞ്ചേരി, ആലംകോട് എന്നിവിടങ്ങളിൽ കനത്ത ജാഗ്രത പുലർത്താനാണ് നിർദേശം. അവശ്യ സർവീസുകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. രോഗ ലക്ഷണമുള്ളവർ സ്വയം റിപ്പോർട്ട് ചെയ്യണം. ദേശീയ പാതയൊഴികെ മറ്റ് റോഡുകൾ അടയ്ക്കും. ദേശീയ പാതയിൽ രണ്ട് ചെക്ക്പോയിന്റുകൾ ഉണ്ടാകും. കർശന പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.
read also: മലപ്പുറത്ത് ആശങ്ക; നാല് പഞ്ചായത്തുകൾ അടച്ചിടാൻ ശുപാർശ
പൊതുസ്ഥലങ്ങളിലും അണുനശീകരണം നടത്തും. പൊന്നാനി മുൻസിപ്പാലിറ്റിയിലെ ചില വാർഡുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അഞ്ച് മേഖലകളിൽ നിന്ന് 1000 സാമ്പിളുകൾ ശേഖരിച്ച് ഉടൻ കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
story highlights- coronavirus, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here