കൊല്ലത്ത് കൊവിഡ് ക്വാറന്റീൻ ലംഘിച്ച യുവാവ് പിടിയിൽ

കൊല്ലത്ത് കൊവിഡ് ക്വാറന്റീൻ ലംഘിച്ച യുവാവ് പൊലീസ് പിടിയിൽ. അഞ്ചൽ തടിക്കാട് സ്വദേശിയായ 30കാരനാണ് പിടിയിലായത്. ഇന്നലെ കർണാടകത്തിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് ക്വാറന്റീൻ ലംഘിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു.
read also: സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൊവിഡ്; 14 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; 42 പേർ രോഗമുക്തരായി
പുനലൂർ ജയഭാരതം ക്വറന്റീൻ കേന്ദ്രത്തിലായിരുന്ന ഇയാൾ വൈകുന്നേരം 4 മണിയോടെ ഓട്ടോയിൽ വീട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നിയതോടെയാണ് ഇയാൾ പിടിയിലായത്. ഓട്ടോ ഡ്രൈവർ അറിയിച്ചതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലൻസിൽ പ്രവേശിപ്പിച്ച് വീണ്ടും ക്വാറന്റീൻ കേന്ദ്രത്തിലെത്തിച്ചു. ഇയാൾക്കെതിരെ ക്വാറന്റീൻ ലംഘനത്തിന് പുനലൂർ പൊലീസ് കേസെടുത്തു.
story highlights- coronavirus, quarantine, police case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here