Advertisement

ഇ- മൊബിലിറ്റി പദ്ധതിയിലെ അഴിമതി ആരോപണം; ഫയലുകൾ പരിശോധിച്ച ശേഷം മാത്രമേ മറുപടി നൽകാൻ കഴിയുവെന്ന് ഗതാഗത മന്ത്രി

June 28, 2020
3 minutes Read

ഇ- മൊബിലിറ്റി പദ്ധതിയിൽ 4500 കോടി രൂപയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിലെ അഴിമതി ആരോപണം സംബന്ധിച്ചപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിച്ച ശേഷം മാത്രമേ മറുപടി നൽകാൻ കഴിയുവെന്നും കൺസൾട്ടൻസിയെ നിയമിച്ചതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തോയെന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല. യോഗത്തിൽ വച്ചാണോ കരാറിന് അനുമതി നൽകുകയെന്നും എകെ ശശീന്ദ്രൻ ചോദിച്ചു.

ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന് കൺസൾട്ടൻസി കരാർ നൽകിയത് ദുരൂഹമാണെന്നും സെബി വിലക്കേർപ്പെടുത്തിയ കമ്പനിക്കാണ് കൺസൾട്ടൻസി കരാർ നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും ചെന്നിത്തല വെളിപ്പെടുത്തി.

ഇ- മൊബിലിറ്റി പദ്ധതി കരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സിനെ നിശ്ചയിച്ചത്. ഇത് ഗതാഗതമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, കരർ റദ്ദാക്കി, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു.

Story highlight: Allegations of corruption in e-mobility scheme; The Minister of Transport said that only after checking the files can reply

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top