Advertisement

ഇന്ത്യൻ ഭൂമി കൈയ്യേറാൻ വരുന്നവരെ ചെറുത്ത് തോൽപിക്കും: പ്രധാനമന്ത്രി

June 28, 2020
1 minute Read

ഇന്ത്യക്ക് നേരെ നിഴൽ യുദ്ധം നടത്തുന്ന ചൈനയ്ക്ക് എതിരെ സ്വീകരിക്കുന്ന നിലപാടിൽ കൂടുതൽ വ്യക്തത വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഭൂമി കൈയ്യേറാൻ ശ്രമിക്കുന്നവരെ അതിർത്തി മുതൽ പ്രാദേശിക വിപണി വരെ നീളുന്ന പൊരാട്ടത്തിൽ എല്ലാ മേഖലയിലും ചെറുത്ത് തോൽപിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. കൊറോണാർ ബാധ ഉണ്ടായത് കൊണ്ട് മാത്രം 2020നെ എഴുതി തള്ളേണ്ടെന്നും ഇന്ത്യയ്ക്ക് പ്രത്യാശ നൽകുന്ന വർഷമായി 2020 ഉടൻ പരിവർത്തനപ്പെടും എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ- ചൈന വിഷയത്തിലെ നയം വ്യക്തമാക്കിയ പ്രധാനമന്ത്രി അതിർത്തിയിലെ കടന്നുകയറ്റ ശ്രമത്തിന് ശക്തമായ മറുപടി നൽകിയതായി അവകാശപ്പെട്ടു. ഇന്ത്യയുടെ അതിർത്തികളിൽ അസ്വസ്ഥതകൾ വിതയ്ക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടും. സൈനികമായി നേരിടും എന്നതിലുപരി വാണിജ്യപരമായും തിരിച്ചടി നൽകും എന്നതായിരുന്നു സന്ദേശം. ഇന്ത്യയിലെ പ്രാദേശിക വിപണികളിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കും.

Read Also: മലപ്പുറത്ത് ആശങ്ക; നാല് പഞ്ചായത്തുകൾ അടച്ചിടാൻ ശുപാർശ

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ 2020നെ എഴുതി തള്ളരുതെന്നും എന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. വരുകയും പോകുകയും ചെയ്യുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. അടുത്തമാസങ്ങളിൽ കൂടുതൽ നേട്ടങ്ങൾ നൽകുന്ന കാലമായി 2020 മാറും എന്നും പ്രധാനമന്ത്രി വിവരിച്ചു. വീരമ്യത്യു വരിച്ച സൈനികൻ കുന്തൻ കുമാറിന്റെ പിതാവിനെ അഭിവാദ്യം ചെയ്ത് മോദി തന്റെ കൊച്ചുമകനെ സൈന്യത്തിലയക്കും എന്ന അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിച്ചു.

narendra modi, india china clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top