ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപക കൃഷിനാശം

ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപകമായി വിളകള്‍ നശിച്ചു.
ഡല്‍ഹി അടക്കം രാജ്യതലസ്ഥാനമേഖലയില്‍ ജാഗ്രത തുടരുകയാണ്. ഡല്‍ഹി, ഹരിയാന അതിര്‍ത്തിയിലെത്തിയ വെട്ടുക്കിളിക്കൂട്ടം പലതായി പിരിഞ്ഞു. ഫരീദാബാദ് വഴി പടിഞ്ഞാറന്‍ യുപിയിലെ ഗ്രാമങ്ങളിലേക്ക് പറന്നിറങ്ങിയ വെട്ടിക്കിളിക്കൂട്ടം, കൃഷിയിടങ്ങളെ ആക്രമിച്ചു. ജനങ്ങള്‍ പാത്രങ്ങള്‍ കൊട്ടിയും പടക്കം പൊട്ടിച്ചും ഇവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ലക്ഷകണക്കിന് രൂപയുടെ വിളകളാണ് വെട്ടിക്കിളിക്കൂട്ടം നശിപ്പിച്ചത്.
ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. ലാന്‍ഡിംഗിലും ടേക്ക് ഓഫിലും ആവശ്യമായ ജാഗ്രതയും പാലിക്കണമെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. വെട്ടുകിളികള്‍ക്ക് മേല്‍ രാസലായനി തളിക്കാന്‍ അഗ്നിശമന സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: Widespread crop damage by locusts in villages of Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here